ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ 04 MARCH 2022

News

ഇന്ന് രാത്രി മുതൽ കനത്ത മഴ. 

 ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടു കൂടിയ മഴയായിരിക്കും ഉണ്ടാകുക. അതിനോടനുബന്ധിച്ച് 30-40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും ഉണ്ടാകും എന്നാണു അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദം അണ് ഇതിന് കാരണം. തെക്കൻ ജില്ലകളിൽ അണ് കൂടുതൽ മഴ ലഭിക്കുക. തെക്കൻ ജില്ലകളിൽ മത്സ്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 വിലക്കയറ്റം വരുന്നു. 


 രാജ്യത്താകമാനം വിലക്കയറ്റം വരുന്നു എന്നതിൻ്റെ കമ്പോള സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉക്രൈൻ റഷ്യ യുദ്ധ പാശ്ചാത്തലത്തിൽ അണ് ഇങ്ങനെ ഒരു വിലക്കയറ്റം. നേരത്തെ തന്നെ സ്വർണ്ണം വെള്ളി കൂടാതെ തന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ നിരക്കുകൾ, ഇവ ഗണ്യമായി വർദ്ധിച്ചിരുന്നു. ഏതായാലും പെട്രോൾ വിലയിൽ മാറ്റം ഉണ്ടാകുക ഇലക്ഷൻ കഴിഞ്ഞതിനു ശേഷം ആയിരിക്കും. 

 ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ എപ്പോൾ? 


 ഫെബ്രുവരിയിൽ ലഭിക്കേണ്ട ക്ഷേമ പെൻഷൻ ഇപ്പൊൾ അനിശ്ചിതത്വത്തിൽ അണ്. ഇതിൻ്റെ വിതരണം എപ്പോൾ എന്നത് സംബന്ധിച്ച് നിലവിൽ അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മാർച്ച് പത്തിനോടകം തന്നെ ലഭിക്കും എന്നാണു സൂചനകൾ. 

 ഭൂ-സർവ്വേ വരുന്നു. 

അതിക ഭുമി ഇനി സർക്കാരിന് സ്വന്തം. സര്ക്കാർ നടപ്പിലാക്കുന്ന ഭൂ സർവേ അതിൻ്റെ പ്രാരംഭ നടപടികളിൽ അണ്. ഇതിനോടനുബന്ധിച്ച് സർവ്വേ വരുന്ന മുറക്ക് ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് മേലെ അധിക ഭൂമി കൈവശം വച്ചിരിക്കുന്നത് സർക്കാർ കണ്ടുകെട്ടും.തുടർന്ന് നടപടികളിലൂടെ അത്തരം ഭുമി സര്ക്കാർ ഏറ്റെടുക്കും.

 ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഈ മാസം നിർണായകം.


 ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് KYC അപ്ഡേറ്റ് ചെയ്യുവാൻ ഈ മാസം കൂടിയാണ് അനുവദിച്ചിരിക്കുന്നത്. ഈ മാസത്തിനുള്ളിൽ കൈക് പുർത്തികരിച്ചില്ല എങ്കിൽ തുടർന്ന് ബാങ്ക് അക്കൗണ്ട് അസാധുവാകും എന്ന അറിയിപ്പുകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. KYC അപ്ഡേറ്റ് ചെയ്യാൻ അതത് ബാങ്കുമായി ബന്ധപ്പെട്ടാൽ മതിയാകും. 

 റേഷൻ കാർഡ് ഉളളവർ ശ്രദ്ധിക്കണം.


 ആധാർ കാർഡ് റേഷൻ കാർഡും ആയി ലിങ്ക് ചെയ്യേണ്ട അവസാന തിയ്യതികളിലേക്ക് അടുക്കുകയാണ്. റേഷൻ കാർഡിൽ പേരുള്ള എല്ലാവരും ഇത് ചെയ്തിരിക്കണം എന്നാണ് അനുശാസനം. എന്തെങ്കിലും കാരണത്താൽ ഇത് ചെയ്തില്ല എങ്കിൽ തുടർന്ന് റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടസപ്പെടും.