LBS NURSING & PARAMEDICAL DEGREE ADMISSION 2021
സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2021 - 22 വർഷത്തെ ബി, എസ്,സി നഴ്സിങ്/ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷാർത്ഥികൾ വെബ്സൈറ്റ് പരിശോധിച്ച് ആവശ്യമായ രേഖകൾ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനു മുമ്പ് അപ്‌ലോഡ് ചെയ്യണം, രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കുന്നതാണ്.
അപേക്ഷയിലുള്ള ന്യൂനതകള്‍ പരിഹരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
അപേക്ഷാര്‍ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ പ്രകാരം പ്രാഥമിക പരിശോധന കഴിഞ്ഞ ആപ്ലിക്കേഷനുകളുടെ status ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ യോഗ്യത നിര്‍ണയിക്കുന്ന രേഖകളില്‍ വീഴ്ച വരുത്തിയവ താല്‍കാലികമായി Reject ചെയ്യുകയും മറ്റു അവകാശങ്ങള്‍ക്ക് അനുബന്ധമായി രേഖകള്‍ സമര്‍പ്പിക്കാത്തവരുടെയും രേഖകള്‍ സാധുവല്ലാത്തതുമായ Claim നിരസിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഏതൊക്കെ രേഖകള്‍ ഇല്ല/ അസാധുവാണ് /വ്യക്തമല്ല എന്നുള്ളവ നിങ്ങള്‍ക്ക് Status ല്‍ കാണാന്‍ സാധിക്കും. അവ നിങ്ങള്‍ക്ക് വീണ്ടും അപ്ലോഡ് ചെയ്യുവാനും കഴിയും. പുതിയ ക്ലെയിം നല്‍കുവാന്‍ സാധിക്കുകയില്ല. ആവശ്യപ്പെടുന്ന രേഖകള്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ അവയുടെ പരിശോധന നടത്തിയതിനു ശേഷം Status ല്‍ മാറ്റം വരുത്തുന്നതാണ്.
നിങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുള്ളതും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ വിവരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം അപേക്ഷാര്‍ഥികള്‍ക്കാണ്. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ട്, അഡ്മിഷന്‍ ലഭിച്ചാലും അത് ഏതു ഘട്ടത്തില്‍ കണ്ടുപിടിച്ചാലും അഡ്മിഷന്‍ Cancel ആയി പോകുന്നതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്നതില്‍ തെറ്റായ വിവരങ്ങള്‍ കാണപ്പെട്ടാല്‍ Remarks Column ത്തില്‍ ഇത് രേഖപെടുത്തുകയോ നിങ്ങളുടെ അടുത്തുള്ള LBS Centre രേഖാമൂലം അറിയിക്കുകയോ ചെയ്യേണ്ടതാണ്.പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങള്‍) നല്‍കുവാന്‍ സാധിക്കുകയില്ല. പുനര്‍പരിശോധനയില്‍ REJECT/ ACCEPT Status ന് മാറ്റം വരാവുന്നതാണ്. Claim നല്‍കിയതില്‍ തെറ്റുണ്ടെന്ന് പുനര്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ അവ നിരസിക്കുന്നതാണ്.
PROVISIONALLY REJECT ചെയ്യാനുണ്ടായ കാരണങ്ങള്‍
1. Nativity തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ട്.
Keralite കാണിക്കുകയും അതിനുള്ള രേഖ അപ്ലോഡ് ചെയ്യാതിരിക്കുകയും
ചെയ്താല്‍ Reject ചെയ്യുന്നതാണ്.
Nativity - Keralite ആണെങ്കില്‍ മാത്രമേ Reservation, Fee Concession തുടങ്ങിയ ആനുകൂല്യങ്ങള്‍ കിട്ടുകയുള്ളു. അതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെ പറയുന്നവയാണ്.
Nativity ക്കു വേണ്ടി place of Birth കേരളത്തില്‍ ആണെന്ന് കാണിക്കുന്ന ആധികാരികമായ ഒരു രേഖ SSLC/Birth Certificate/വില്ലജ് ഓഫീസര്‍ നല്‍കിയ Nativity സര്‍ട്ടിഫിക്കറ്റ് എന്നിവയിലൊന്ന് അപ്ലോഡ് ചെയ്യാം. അപേക്ഷാര്‍ത്ഥി കേരളത്തില്‍ ജനിച്ചതല്ലെങ്കില്‍ കുട്ടിയുടെ അച്ഛന്‍/അമ്മ ഇവരില്‍ ഒരാളുടെ Place of Birth കേരളത്തിലെ സ്ഥലം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് (SSLC, passport, nativity) മതി. കൂടെ കുട്ടിയുടെ Birth Certificate കൂടി അപ്ലോഡ് ചെയ്യണം. കാരണം കുട്ടിമായുള്ള Relation കാണിക്കുന്ന രേഖ വേണം.
Non Keralite എന്ന് കാണിക്കുകയും അതിനുള്ള രേഖ അപ്ലോഡ് ചെയ്യാതിരിക്കുകയും ചെയ്താല്‍ Reject ചെയ്യുന്നതാണ്.
Non Keralite എന്നത് കേരളീയരല്ലാത്ത രക്ഷിതാക്കളുടെ കുട്ടി വിദ്യാഭ്യാസ യോഗ്യത കേരളത്തില്‍ നേടിയിരിക്കുകയും അച്ഛനോ അമ്മയോ രണ്ടു വര്‍ഷത്തില്‍ കുറയാതെ കേരള സര്‍ക്കാരില്‍ ജോലി നോക്കിയവരോ, നോക്കുന്നവരോ അല്ലെങ്കില്‍ Govt of India/Defence service posted in Kerala. ഇവയിലേതെങ്കിലും ജോലി നോക്കുന്നവരോ അല്ലെങ്കില്‍ അപേക്ഷാര്‍ത്ഥി 12 വര്‍ഷത്തെ പഠന കാലയളവില്‍ 5 വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ താമസിച്ചിരുന്നവരോ അല്ലെങ്കില്‍ അപേക്ഷാര്‍ത്ഥി ക്ലാസ്സ് 8 മുതല്‍ ക്ലാസ്സ് 12 വരെ കേരളത്തില്‍ പഠിച്ചവരോ ആയിരിക്കണം. ഇത് സ്ഥാപിക്കുന്നതിനായി പ്രോസ്പെക്ടസ് Annexure IV(b) ല്‍ പറഞ്ഞിരിക്കുന്ന format ലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. ഈ വിഭാഗക്കാര്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. ഇത് പ്രോസ്പെക്ട്സ് പ്രകാരം Non-Keralite 17 എന്ന വിഭാഗത്തില്‍ ഉള്ളവരാണ്. ഇവരെ State merit സീറ്റിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.
Non-Keralite II (Others) എന്നത് Keralite, Non-keralite-I വിഭാഗത്തില്‍പ്പെടാത്തവര്‍ ആണ്. ഈ വിഭാഗത്തില്‍പെട്ടവരുടെ അപേക്ഷ 10% management quota യിലേക്ക് മാത്രമെ പരിഗണിക്കുകയുള്ളൂ. ICCONS, NISH, NIPMER എന്നീ സ്ഥാപനങ്ങളിലേക്കുള്ള Management സീറ്റിലേക്ക് മാത്രമെ LBS Centre അലോട്ട്‌മെന്റ് നടത്തുന്നുള്ളൂ.
2. Date of Birth തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ട്.
Birth Certificate/School Certificate/ Passport ഇവയിലേതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യാം. Aadhaar / Driving License എന്നിവ സ്വീകരിക്കുന്നതല്ല.
3. SC/ST വിഭാഗക്കാര്‍ സാധുതയുള്ള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (Community Certificate കാലാവധി 3 വര്‍ഷം) അപ്ലോഡ് ചെയ്യാത്തതുകൊണ്ട്.
4. Hall Ticket/Marklist അപ്‌ലോഡ് ചെയ്യാത്തതുകൊണ്ട്.
Marklist not clear/not valid/netcopy of marklist not self attested എന്നീ remarks ഉള്ളവര്‍ Mark List(original) അപ്ലോഡ് ചെയ്യണം.
ചില വിഷയങ്ങള്‍ 2021 ല്‍ പാസ്സാവുകയും മറ്റുള്ളവ മുന്‍ വര്‍ഷങ്ങളില്‍ പാസ്സ് ആവുകയും ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാ Mark List കളും Combine ചെയ്ത് ഒരു ഫയല്‍ ആക്കി അപ്ലോഡ് ചെയ്യുക.
CBSE/ISC/OPEN School/Other State Boards പഠിച്ചവരും Mark List ആണ് അപ്ലോഡ് ചെയ്യേണ്ടത്. Pass certificate/hall ticket അപ്ലോഡ് ചെയ്യുന്നവ സ്വീകരിക്കുകയില്ല.
അപ്ലോഡ് ചെയ്യുന്ന document complete ആയിരിക്കണം. അതില്‍ വ്യക്തമായി ബോര്‍ഡിന്റെ പേരും, വര്‍ഷവും ഉണ്ടായിരിക്കണം.
Grade മാത്രം കാണിച്ചിട്ടുള്ള മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്തവര്‍ Grade to percentage conversion കാണിക്കുന്ന പേജും അപ്ലോഡ് ചെയ്യണം.
മേല്‍ പറഞ്ഞരീതിയില്‍ അല്ലാത്തവ നിരസിക്കപെടുന്നതാണ്.
മാര്‍ക്ക് ലിസ്റ്റിലുള്ള മാര്‍ക്ക് തന്നെയാണോ പബ്ലിഷ് ചെയ്തതില്‍ ഉള്ളതെന്ന് പരിശോധിക്കേണ്ടതാണ്. തെറ്റുണ്ടെങ്കില്‍ നിങ്ങളുടെ അടുത്തുള്ള LBS Centre ല്‍ രേഖാമൂലം അറിയിക്കണം. ഇല്ലെങ്കില്‍ അലോട്ട്‌മെന്റ് കിട്ടിയാലും നഷ്ടപ്പെടാം.
Claim (അവകാശ വാദങ്ങള്‍) നിരസിക്കുവാനുണ്ടായ കാരണങ്ങള്‍
1. Minority Claim നിരസിച്ചത് - കമ്മ്യൂണിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (NCLC/Community Certificate) അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍.
2. Communal Reservation നിരസിച്ചത് -SEBC വിഭാഗക്കാർ Non creamy Layer certificate ഉം SC/ST വിഭാഗക്കാര്‍ Community Certificate ഉം അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍. State Education Purpose നായുള്ള, Non cream Layer certificate മാത്രമേ സ്വീകരിക്കുകയുള്ളു.
3. EWS നിരസിച്ചത്
Income and Asset statement ല്‍ Income 4 ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ പരിഗണിക്കില്ല. Income and Asset അല്ലെങ്കില്‍ AAY സര്‍ട്ടിഫിക്കറ്റ് മാത്രമേ EWS Quota പരിഗണിക്കുകയുള്ളൂ.
4. Fee concession നിരസിച്ചത്
Annexure III© യില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള OEC വിഭാഗക്കാര്‍ Community certificate/Non creamy Layer Certificate അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍.
Annexure III(d) ലിസ്റ്റ് ചെയ്തിട്ടുള്ള വിഭാഗക്കാര്‍ Community certificate/ Non creamy Layer certificate ഉo കൂടാതെ 6 ലക്ഷം വരെയുള്ള income certificate ഉം അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍.
Children of Fishermen – മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഫിഷറീസ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍. Identity Card, Pass Book എന്നിവ സ്വീകാര്യമല്ല.
5. Special Reservation —
Ex-Service, Defence, Paramilitary (XS,DK,PP,SD) -എന്നീ വിഭാഗങ്ങളിലെ ക്വാട്ട ആവശ്യമുള്ളവര്‍ Annexure V(a)/V(b) പ്രകാരം ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍.
മേല്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളിലെ കാലാവധി കഴിഞ്ഞാല്‍ (Income, Non Creamy Layer certificates – 1 year, Community – 3 yrs), പേരില്‍ വ്യത്യാസം വന്നാല്‍, Clear അല്ല എന്നീ കാരണങ്ങളാല്‍ പരിഗണിക്കുകയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഭാഗീകമായി മാത്രം അപ്ലോഡ് ചെയ്യുന്നത് സ്വീകാര്യമല്ല. എല്ലാ പേജുകളും ഉണ്ടായിരിക്കണം.
രേഖകള്‍ അപ്ലോഡ് ചെയ്തശേഷം Submit ചെയ്യുന്നതിന് മുന്‍പായി അവ വ്യക്തമാണെന്ന് സ്ക്രീനില്‍ നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
SC/ST വിഭാഗത്തിലുള്ളവരുടെ അപേക്ഷകള്‍ KIRTADS പരിശോധനയില്‍ ആയതിനാല്‍ അവരുടെ Status ന് മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
അപേക്ഷാര്‍ഥികളുടെ വ്യക്തിഗത, അക്കാഡമിക് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിശോധിച്ച് അനുബന്ധ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ചെയ്യേണ്ടത് അപേക്ഷാര്‍ഥികളുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. അത് ചെയ്യാത്തതുമൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്കു അപേക്ഷാര്‍ഥികളായിരിക്കും ഉത്തരവാദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ