ഖാദി ഷോറൂമിന് അപേക്ഷിക്കാം


 

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഖാദി ബോർഡ് പുതിയ ഖാദി ഷോറൂം തുടങ്ങും. PPP വ്യവസ്ഥയിലായിരിക്കും തുടങ്ങുക. പാർക്കിംഗ് സൗകര്യത്തോടു കൂടിയ 1000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഷോപിംഗ് സ്‌പെയിസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു സ്ഥലത്ത് ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ സ്വന്തമായ സ്ഥലസൗകര്യം ഉള്ളവർക്കും പ്രവാസികൾക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9946698961.