എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ജ​യി​ച്ച കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ലോ​ക്ക​റി​ൽ

 


എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ജ​യി​ച്ച കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ലോ​ക്ക​റി​ൽ ല​ഭ്യ​മാ​ക്കി. ഇ​ത്​ ആ​ധി​കാ​രി​ക രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. https://digilocker.gov.in ൽ ​മൊ​ബൈ​ൽ ന​മ്പ​റും ആ​ധാ​ർ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച്​ ഡി​ജി​ലോ​ക്ക​ർ അ​ക്കൗ​ണ്ട്​ തു​റ​ക്കാം.

ആ​ദ്യ​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ 'sign up' ലി​ങ്ക്​ ക്ലി​ക്ക്​ ചെ​യ്​​ത്​ പേ​രും ജ​ന​ന തീ​യ​തി​യും (ആ​ധാ​റി​ൽ ന​ൽ​കി​യ​ത്) ജ​ൻ​ഡ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ആ​റ​ക്ക പി​ൻ​ന​മ്പ​ർ, ഇ-​മെ​യി​ൽ ​െഎ.​ഡി, ആ​ധാ​ർ ന​മ്പ​ർ എ​ന്നി​വ ന​ൽ​കി സ​ബ്​​മി​റ്റ്​ ചെ​യ്യ​ണം. മൊ​ബൈ​ലി​ൽ വ​രു​ന്ന ഒ.​ടി.​പി കൊ​ടു​ത്ത ശേ​ഷം ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും ന​ൽ​ക​ണം. എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഡി​ജി​ലോ​ക്ക​റി​ൽ ല​ഭി​ക്കു​ന്ന​തി​ന്​ ലോ​ഗി​ൻ ചെ​യ്​​ത ശേ​ഷം 'Get more now' എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്​​ത്​ Education എ​ന്ന സെ​ക്​​ഷ​നി​ൽ നി​ന്ന്​ 'Board of Public Examination Kerala' തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ർ​ന്ന്​ 'Class X School Leaving Certificate' സെ​ല​ക്​​ട്​ ചെ​യ്​​ത്​ ര​ജി​സ്​​റ്റ​ർ ന​മ്പ​റും വ​ർ​ഷ​വും കൊ​ടു​ത്ത്​ സൈ​റ്റി​ലൂ​ടെ ല​ഭി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ ചെ​യ്​​താ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കും. ഡി​ജി​ലോ​ക്ക​ർ സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​നാ​യി സം​സ്ഥാ​ന ​െഎ.​ടി മി​ഷ​െൻറ സി​റ്റി​സ​ൺ കാ​ൾ സെൻറ​റി​ലെ 0471 155300, 0471 2335523 (ടോ​ൾ ഫ്രീ) ​ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.