പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യലിറ്റി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു|


തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2021-22 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴ്സുകൾ

1️⃣  ക്രിറ്റിക്കൽ കെയർ നഴ്സിംഗ്

2️⃣  എമർജൻസി & ഡിസാസ്റ്റർ നഴ്സിംഗ്

3️⃣  ഓങ്കോളജി നഴ്സിംഗ്

4️⃣  ന്യൂറോ സയൻസ് നഴ്സിംഗ്

5️⃣  കാർഡിയോ തൊറാസിക്ക് നഴ്സിംഗ്

6️⃣  നിയോനേറ്റൽ നഴ്സിംഗ്

7️⃣ നഴ്സസ് & മിഡ് വൈഫറി പ്രാക്ടീഷണർ 


ഓൺലൈനായി 06-11-2021  വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്

ജനറൽ, എസ്.ഇ.ബി.സി  :  800 രൂപ

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് : 400 രൂപ 

യോഗ്യത

  • അപേക്ഷകർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം
  • കൂടാതെ റഗുലർ ആയി പഠിച്ച് ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്സ് പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ബി.എസ്.സി. നഴ്സിംഗ് പാസ്സായിരിക്കണം.
  • കേരള സംസ്ഥാനത്തിൽ നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷ കർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.

പ്രായപരിധി

  • അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്സ് ആണ്.
  • സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്.
  • പ്രായപരിധി കണക്കാക്കുന്നത് 2021 ഡിസംബർ 31 അടി സ്ഥാനമാക്കി ആയിരിക്കും.

പ്രവേശന രീതി

എൽ.ബി.എസ്സ് ഡയറക്ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക നിർദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.