വാഹനനികുതി ഓൺലൈനായി അടയ്ക്കാൻ എന്തുചെയ്യണം?

 


വാഹനനികുതി ഓൺലൈനായി അടയ്ക്കാൻ ആയി :

  • ആർസി ബുക്ക്,
  • എടിഎം കാർഡ്, 
  • ഫോൺ നമ്പർ (അപ്ഡേറ്റ് ചെയ്യാനായി)

എന്നിവ ആവശ്യമാണ്.

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുവാൻ

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ഓൺലൈനായി ടാക്സ് അടയ്ക്കാൻ ആകൂ. മുമ്പ് ടാക്സ് അടച്ചവരും പലരും ഫോൺ നമ്പർ നല്കിയിട്ടുണ്ടാവില്ല, അവർക്കും ഇത് ചെയ്യാം.

തൊട്ടു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തുറന്ന് വരുന്ന വെബ്പേജിൽ നിന്ന് update phone number എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക

അപ്ഡേറ്റ് നമ്പർ ലിങ്ക്

അപേക്ഷകന്റെ സംസ്ഥാനം കേരളം ആയതിനാൽ അടുത്ത പേജിലെ നോട്ടിഫിക്കേഷൻ മെസ്സേജിൽ "yes" നൽകുക

അടുത്ത പേജിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ  (സ്പേസ് ഇല്ലാതെ) ടൈപ്പ് ചെയ്യുക. Show details എന്റർ ചെയ്യുക.

അതേ വിൻഡോയിൽ തന്നെ പുതിയ കള്ളികൾ തുറന്നു വരുന്നത് കാണാം

അതിൽ ഫോൺ നമ്പറും പിൻകോഡും നൽകുക.

OTP generate ചെയ്യുക. നൽകിയ  മൊബൈൽ നമ്പറിലേക്ക് ഒരു നമ്പർ മെസ്സേജ് വരുന്നതായിരിക്കും. ആ നമ്പർ എന്റർ ചെയ്യുക. Save details ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷകന്റെ മൊബൈൽ നമ്പർ അപ്ഡേറ്റ്  ചെയ്യപ്പെട്ടു കഴിഞ്ഞു.


ടാക്സ് അടയ്ക്കുവാൻ

  1. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തശേഷം ഹോം ഐക്കൺ  അമർത്തി ആദ്യത്തെ പേജിൽ എത്തിച്ചേരുക."Pay Your Taxes" ഐക്കൺ ക്ലിക്ക് ചെയ്യുക.
  2. തുടർന്ന് തുറന്നുവരുന്ന വിൻഡോയിൽ രജിസ്ട്രേഷൻ നമ്പരും ചേസിസ് നമ്പറിന്റെ അവസാന അഞ്ച് അക്കങ്ങളും എന്റർ ചെയ്തു 
  3. Validate ക്ലിക്ക് ചെയ്യുക.
  4. OTP ജനറേറ്റ് ചെയ്യുക. അത് പുതുതായി തുറന്നുവരുന്ന കോളത്തിൽ എന്റർ ചെയ്യുക.
  5. തുടർന്ന് തുറന്നുവരുന്ന വിൻഡോയുടെ താഴെ tax mode എന്നതിനു കീഴിൽ "lumsum 5 year" നൽകുക. 5 വർഷത്തേക്കുള്ള ടാക്സ് ആണ് അടയ്ക്കേണ്ടത്. അപ്പോൾ അടയ്ക്കേണ്ട നികുതിയുടെ വിവരങ്ങൾ തുക സഹിതം ലഭ്യമാകുന്നതാണ്.
  6. Payment ക്ലിക്ക് ചെയ്യുക.
  7. തുടർന്നുവരുന്ന കൺഫോർമേഷൻ വിൻഡോയുടെ ചെക്ക് ബോക്സ് ക്ലിക്ക് ചെയ്തതിനുശേഷം conform payment ക്ലിക്ക് ചെയ്യുക.
  8. അടുത്ത പേജിൽ Payment gateway ആയി e-treasury തിരഞ്ഞെടുക്കുക.terms and conditions അനുസരിച്ച് ചെക് ബോക്സ് ക്ലിക്ക് ചെയ്തതിന് ശേഷംContinue കേക്ക് ചെയ്യുക.
  9. തുടർന്ന് e-pay ക്കുള്ള മാർഗങ്ങൾ (UPI, NETBanking,debit/credit)തെരഞ്ഞെടുക്കാം.
  10. പെയ്മെന്റിന് ശേഷം സ്ക്രീനിൽ കാണുന്ന GRN നമ്പർ കൃത്യമായി നോട്ട് ചെയ്തു വയ്ക്കുക.
  11. പെയ്മെന്റ് ശേഷം ലഭിക്കുന്ന receipt പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.
  12. അതിനുശേഷം വീണ്ടും ഹോം സ്ക്രീനിൽ പോയി print document > print tax licence ഇങ്ങനെ ടാക്സ് ലൈസൻസ് എടുക്കാവുന്നതാണ്.

ടാക്സ് ലൈസൻസ് എടുക്കുന്ന വിധം

  • print document > print tax licence ഇങ്ങനെ തുറന്നുവരുന്ന വിൻഡോയിൽ റെസീപ്റ്റ് നമ്പർ എന്റർ ചെയ്യുക.
  • പിന്നെ വരുന്ന വിൻഡോയിൽ ടാക്സ് റെസീപ്റ്റ് പ്രിന്റ് എടുക്കുവാനുള്ള ഓപ്ഷൻ കാണാവുന്നതാണ്.

ഈ സർവീസുകൾ ചെയ്തു കഴിഞ്ഞാൽ പരിവാഹൻ ആപ്പ് ഡൌൺലോഡ് ചെയ്തു വച്ചാൽ പിന്നെ സമയാ സമയം എല്ലാം നോക്കുന്നത് എളുപ്പമായിരിക്കും.