പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കോഴ്‌സുകൾ

 


കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ടൈപ്പ്‌റൈറ്റിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു.


നവംബർ മുതൽ ആരംഭിക്കുന്ന പ്രസ്തുത കോഴ്‌സിൽ 30 വയസ്സിനു താഴെ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 0471-2332113, 8304009409 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും മേൽപറഞ്ഞിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.